OFF ROAD RIDE MADAMMAKKULAM

പഞ്ചാലിമെടു കണ്ടു കഴിഞ്ഞു ഞങൾ നേരെ പോയത് മദാമ്മകുളം കാണാൻ ആണ്....
കുട്ടിക്കാനാത്തു ന്നു കുറച്ചു ഉള്ളിലേക്ക് പോണം...നല്ല അടിപൊളി ഓഫ്റോഡ് യാത്ര....ബൈക്ക് ആണെങ്കിൽ തന്നെ വളരെ ബുദ്ധിമുട്ടിയെ പോകു...കാറിൽ പോകാതിരിക്കുന്നതാണ് നല്ലതു...വഴി മോശം ആണെങ്കിലും കാഴ്ചകൾ പറഞ്ഞറിയിക്കാൻ കഴിയില്ല അതെ പോലെ സുന്ദരം👌 കോടമഞ്ഞു ഇറങ്ങിയ മലനിരകൾ പച്ചപ്പ്‌ പുതച്ച കുന്നുകൾ ചെറിയ അരുവികൾ,അമ്പലം,തേയിലത്തോട്ടങ്ങൾ,അവിടെ ജോലിചെയ്യുന്ന ജോലിക്കാർ ഇതൊക്കെ കാണേണ്ട കാഴ്ചകൾ ആണ്. .👍അവസാനം മതമാകുളത്തിൽ എത്തിയാൽ... തണുത്ത വെള്ളം 25അടി മുകളിൽ നിന്ന് സിമ്മിങ്പൂൾപോലെ തോന്നിക്കുന്ന കുളത്തിലേക്കു പതിക്കുന്ന അതിമനോഹര കാഴ്ച..ചുറ്റിനും കോടമഞ്ഞു പൊതിഞ്ഞ മലകൾ
അടിപൊളി യാത്ര ആയിരുന്നു...നിങ്ങളും കണ്ടിരിക്കേണ്ട സ്ഥലമാണ്....തീർച്ചയായും പോകുക.. ഇ മതമാകുളത്തിനും അപ്പുറം വലിയ ഹിൽടോപ്പ് ഉണ്ട് അവിടെ പോകാൻ പറ്റിയില്ല nxt ട്രിപ്പ് നു തീർച്ചയായും പോകും👍
ബ്രിട്ടീഷ് ഭരണകാലത്തു ആഷ്ലിബംഗ്ലാവിൽ താമസിച്ചിരുന്ന സായിപ്പും മദാമയും
(മാഡം റോബിൻസൺ)അവർ കുളിക്കുന്നതിനു ഉപയോഗിച്ചുകൊണ്ടിരുന്ന കുളം ആണ് ഇത്....ആ സമയത്തു ആരെയും ഇ കുളം കാണുന്നതിനോ ഉപയോഗിക്കുന്നതിനോ അവർ സമ്മതിച്ചിരുന്നില്ല എല്ല ദിവസവും കുതിരപുറത്തു ഇ കുളത്തിലേക്ക് മദാമയും പരിചാരകരും വന്നു എൻജോയ് ചെയ്തിരുന്നു അങ്ങനെയാണ് ഇ കുളത്തിനു "മദാമ്മകുളം"എന്ന് പേര് വന്നത് OFF ROAD RIDE MADAMMAKKULAM video.

Share this?